ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുമായി സപ്ലൈകോയില്‍ ഇടനിലക്കാര്‍ വിലസിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍. സപ്ലൈകോ മുന്‍ മാനേജിങ് ഡയറക്ടര്‍ രാഹുലും ഭക്ഷ്യ വകുപ്പ് സെക്രട്ടറി വേണുഗോപാലും ആണ് സര്‍ക്കാരിന് കത്ത് നല്‍കിയത്.
ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുണ്ടായിട്ടും സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കാണുന്നില്ല. ടെണ്ടര്‍ നടപടികള്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് കത്തയച്ചു. സപ്ലൈകോയിലെ വിതരണക്കാരുടെ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നും കത്തില്‍ പറയുന്നു. സപ്ലൈക്കോയ്ക്ക് മാത്രം സാധനങ്ങള്‍ നല്കാന് കോക്കസായി ഇവര്‍ പ്രവര്‍ത്തിക്കുന്നു.