തൃത്താല | ലോക ഫോട്ടോഗ്രാഫി ദിനാഘോഷത്തിന്റെ ഭാഗമായി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കാഴ്ച 2021’ എന്ന പേരിൽ ചിത്രപ്രദർശനം.ഡി.ടി.പി.സി.യുടെ സഹകരണത്തോടെ വെള്ളിയാങ്കല്ല് പൈതൃകപാർക്കിൽ ഓഗസ്റ്റ് 18 മുതൽ 24 വരെയാണ് ചിത്രപ്രദർശനം നടക്കുന്നത്. നിയമസഭാസ്പീക്കർ എം.ബി. രാജേഷ് പ്രദർശനം ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ. ജില്ലാപ്രസിഡന്റ് റഫീക്ക് മണ്ണാർക്കാട് അധ്യക്ഷനായി. ജയറാം വാഴക്കുന്നം, അജേഷ്, കെ.കെ. ജയപ്രകാശ്, മുദ്ര ഗോപി, രാജേഷ് കല തുടങ്ങിയവർ പങ്കെടുത്തു.
