ഇടുക്കി : അയ്യപ്പൻകോവിൽ സ്വദേശി ബേബി വൈദ്യുതാഘാതമേറ്റ് മരിച്ചു. പ്ലാവിൽ നിന്നും ചക്ക ഇടുന്നതിനിടെ ഇലവൻ കെവി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. വൈദ്യുതാഘാതമേറ്റ ബേബി തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്ത : അനീഷ് ചുനക്കര