അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ച 146 പേരെ തിങ്കളാഴ്ച രാവിലെ വിവിധ വിമാനങ്ങളിൽ ഡൽഹിയിൽ ഇറക്കി. “ഞങ്ങൾ ആഗസ്റ്റ് 14 ന് പുറപ്പെട്ടു. യുഎസ് എംബസിയുടെ വിമാനം ഖത്തറിലേക്ക് കൊണ്ടുപോയി. അവിടെ സൈനിക കേന്ദ്രത്തിൽ താമസിച്ചു. യുഎസ് എംബസി ഇന്ത്യൻ എംബസിയുമായി സംസാരിച്ചു. അതിനുശേഷം ഇന്ത്യൻ എംബസിയിൽ നിന്നുള്ള ആളുകൾ കൊണ്ടുപോയി.” യാത്രക്കാരില്‍ ഒരാളായ സുനിൽ പറഞ്ഞു.
