24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന് സെന്റര്‍ 24 x 7, തിരുവനന്തപുരം വിമന്‍സ് കോളേജില്‍ 1പവര്ത്തനം ആരംഭിച്ചു. വാഹനത്തിലിരുന്ന് വാക്സിന് സ്വീകരിക്കാം എന്നതാണ് ഈ ഡ്രൈവിന്റെ പ്രത്യേകത. വാക്സിനേഷന് സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്സിന് സ്വീകരിക്കാനും ഒബ്സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കും. വാക്സിനേഷന് പ്രക്രിയകള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്വാഹനത്തിനു സമീപത്തേക്ക് എത്തി നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായായാണ് ഇത്തരമൊരു വാക്സിനേഷന് ഡ്രൈവ് ആരംഭിക്കുന്നത്
ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് നല്കുന്നു. ഇതിനായുള്ള സ്പോട്ട് എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണിക്ക് തുറക്കും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ട്രിവാന്‍ഡ്രം എഹെഡ് (trivandrum ahead)എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.
ഓണം അവധി ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്സിനേഷന് നല്‍കുക എന്ന
ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്.