കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,178 പുതിയ കോവിഡ് -19 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 440 പേര് മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സജീവ കേസുകളുടെ എണ്ണം 12,101 ആയി കുറഞ്ഞ് 3,69,846 ല്‍ എത്തി.
അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 21,613 കേസുകളാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 4,408 ഉം, തമിഴ്നാട് 1,804 ഉം, കര്‍ണാടകയില്‍ 1,298 ഉം ആന്ധ്രാപ്രദേശ് 1,063 ഉം കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ രോഗ ബാധിതരില്‍, 85.81 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. അതില്‍ തന്നെ, 61.44 ശതമാനം രോഗബാധയും കേരളത്തില്‍ നിന്നാണ്.
കോവിഡ് മരണങ്ങള് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 127 മരണങ്ങളാണ് കൊറോണ മൂലമെന്ന് കഴിഞ്ഞ ദിവസം കേരളത്തില്‍ സ്ഥിരീകരിച്ചത്. മരണക്കണക്കില്‍ തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണ്. 116 മരണങ്ങളാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.51 % ആയി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 36,830 പേര് രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ കോറോണ രോഗമുക്തി നേടിയവരുടെ എണ്ണം 3,14,48,754 ആയി.
കഴിഞ്ഞ ദിവസം 88,13,919 ഡോസ് വാക്സീന് രാജ്യത്ത് വിതരണം ചെയ്തു. രാജ്യത്തിതു വരെ 55,47,30,609 ഡോസ് വാക്സീനുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,97,559 സാമ്പിളുകളാണ് പരിശോധിച്ചത്.