രാജ്യത്തിന്റെ അധികാരം പൂര്‍ണമായും പിടിച്ചെടുത്തതായും ഇനിമുതല്‍ ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന് എന്നറിയപ്പെടുമെന്നും താലിബാന് അവകാശപ്പെട്ടു.
അഫ്ഗാനിസ്ഥാന് താലിബാന് പിടിച്ചെടുത്തു. കാബൂളിനെ വളഞ്ഞ താലിബാന് അനുകൂലികള്‍ രാജ്യത്തിന്റെ അധികാരം പൂര്‍ണമായും പിടിച്ചെടുത്തതായും ഇനിമുതല്‍ ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന് എന്നറിയപ്പെടുമെന്നും അവകാശപ്പെട്ടു. ഇതിന്റെ ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് അഫ്ഗാനിസ്താന്റെ ഭരണം വീണ്ടും താലിബാന് പിടിച്ചെടുക്കുന്നത്. കാബൂള്‍ കൈയടക്കിയതോടെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിട്ടതായാണ് സൂചന. ചെറുത്തു നില്പ്പിനു പോലും അദ്ദേഹം മുതിര്‍ന്നില്ല. രാജ്യത്ത് അപകടരമായ അസ്ഥിരത നിലനില്‍ക്കുന്നതായി അദ്ദേഹം കഴിഞ്ഞ ദിവസം ടെലിവിഷന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ഒമാനിലേയ്ക്കോ താജിക്കിസ്താനിലേക്കോ അദ്ദേഹം രക്ഷപെട്ടതെന്നാണ് സൂചന. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അഫ്ഗാന് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് താലിബാന് നോതാക്കള്‍ സംസാരിക്കുന്ന വീഡിയോ അല്‍ജസീറ സംപ്രേഷണം ചെയ്തു. താലിബാന് തീവ്രവാദികള്‍ അഫ്ഗാന്റെ ദേശീയ പതാക മാറ്റി താലിബാന്റെ കൊടിയുയര്‍ത്തുന്ന ദൃശ്യങ്ങളും ഇതോടൊപ്പമുണ്ട്.
കാബൂള്‍ വിമാനത്താവളം വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വിമാനത്താവളത്തില്‍ നേരത്തേ വെടിവെപ്പുണ്ടായതായി അഫ്ഗാനിലെ യു.എസ്. കാര്യാലയം അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങലും യു.എസും കാനഡയും നയതന്ത്രപ്രതിനിധികളെ ഹെലികോപ്റ്റര്‍ മാര്‍ഗം ഒഴിപ്പിച്ചു. ഇന്ത്യയും അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരേയും ഉദ്യോഗസ്ഥരേയും ഡല്‍ഹിയില്‍ എത്തിച്ചു. കാബൂളിലെ എംബസി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ചില അഫ്ഗാന് പൗരന്്മാരും ഉദ്യോഗസ്ഥരും അഭയാര്‍ത്ഥികളായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ത്യന്‍ സൈന്യത്തിന് മുന്നറിയിപ്പുനല്‍കി.