ബെവ്കോ ഇന്നു മുതൽ പുതിയ സംവിധാനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും വിജയിച്ചാൽ മറ്റു ഔട്ട്ലെറ്റ്കളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം ,എറണാകുളം , കോഴിക്കോട് എന്നി മൂന്ന് ഔട്ലെറ്റുകളിലാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് നടപ്പിലാക്കുന്നത്. തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കുന്നത്. ബെവ്കോയുടെ വെബ്സൈറ്റില്‍ പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്കി രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. മദ്യം തിരഞ്ഞെടുത്ത് പണമടച്ച് കഴിഞ്ഞാല്‍ ചില്ലറ വില്പനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്എംഎസ് മൊബൈലില്‍ എത്തും. വില്‍പ്പനശാലയിലെത്തി മെസേജ് കാണിച്ച് മദ്യം വാങ്ങാം. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഔട്ലെറ്റുകളിലേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വ്യാപിപ്പിക്കുമെന്ന് ബെവ്കോ അറിയിച്ചു.
https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ഇതിനായി മൊബെല്‍ഫോണ്‍ നമ്പര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി വെബ്സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കുകയും അതിലേക്കു വരുന്ന ഒറ്റത്തവണ പാസ്വേര്ഡ് ഉപയോഗിച്ച് രജിസ്ട്രേഷന് പൂര്‍ത്തീകരിക്കുകയും വേണം. തുടര്‍ന്നുള്ള കോളങ്ങളില്‍ പേര്, ജനനതീയതി, ഇ-മെയില്‍ ഐ.ഡി. എന്നിവ നല്കി പ്രൊഫൈല്‍ തയ്യാറാക്കണം.
ഷോപ്പുകളുടെ വിവരങ്ങളും മദ്യത്തിന്റെ വിശദാംശങ്ങളും പേജില്‍ ലഭ്യമാകും. ജില്ല, മദ്യശാല എന്നിങ്ങനെ ആഴസ്യമുള്ളത് തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന മദ്യം കാര്‍ട്ടിലേക്കു മാറ്റി ഓര്‍ഡര്‍ നല്‍കാനാകും. ഓണ്‍ലൈനില്‍ പണമടയ്ക്കുകയും ചെയ്യാം. റഫറന്‍സ് നമ്പര്‍, ചില്ലറ വില്‍പ്പനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ ഒരു എസ്.എം.എസ്. സന്ദേശം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കു ലഭിക്കും. ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ്. സന്ദേശത്തിലുള്ള റഫറന്‍സ് നമ്പര്‍ നല്കി മദ്യം വാങ്ങാം.
രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചവര്‍ വീണ്ടും മദ്യം വാങ്ങണമെങ്കില്‍ ബിവറേജസ് വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ബുക്കിങ് എന്ന ലിങ്കില്‍ പ്രവേശിക്കണം. ആദ്യം മൊബൈല്‍ നമ്പര്‍ കൊടുക്കണം. സ്ക്രീനില്‍ കാണുന്ന സുരക്ഷാ കോഡ് അടുത്ത കോളത്തില്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് പാസ്വേര്ഡ് രേഖപ്പെടുത്തി പ്രൊഫൈലിലേക്ക് കടക്കാം. പുതിയ സംവിധാനത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹാരത്തിന് [email protected] എന്ന വിലാസത്തില്‍ സന്ദേശമയക്കണം.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം