മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന പത്തനാപുരം ഗാന്ധിഭവന് ശാഖയായ വണ്ടൂര്‍ കാരയ്ക്കാപറമ്പ് ഗാന്ധിഭവന് സ്നേഹാരാമത്തില്‍ അന്തേവാസികളായ അച്ഛനമ്മമാര്‍ക്കൊപ്പം ഈ വര്‍ഷത്തെ ഓണസദ്യയുണ്ണാന്‍ ചിങ്ങം 1 ന് രാഹുല്‍ഗാന്ധി MP എത്തുന്നു.
അദ്ദേഹത്തെ ഗാന്ധിഭവന് പ്രസ്ഥാനങ്ങളുടെ സ്ഥാപക സെക്രട്ടറിയും സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെമ്പറുമായ പുനലൂര്‍ സോമരാജന്റെ നേതൃത്വത്തില്‍ നേഹാരാമം വികസനസമിതി ചെയര്മാന് വിനയദാസ്, കമ്മറ്റി ഭാരവാഹികള്‍, ഗാന്ധിഭവന്റെ അഭ്യുദയകാംക്ഷികള്‍, അന്തേവാസികള്‍, സേവനപ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിക്കും.
തുടര്‍ന്ന് ഓണാഘോഷ ചടങ്ങുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും അന്തേവാസികള്‍ക്ക് ഓണപ്പുടവ നല്‍കുകയും ചെയ്യും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും ചടങ്ങുകള്‍.