കൊട്ടാരക്കര : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കൊട്ടാരക്കര യൂണിറ്റ് ധർണ്ണ നടത്തി. ഓണകാലമായിട്ടും ഹോട്ടൽ മേഖലയ്ക്ക്ഇളവുകൾ നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ്ണ. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ധർണ്ണ നഗരസഭ ചെയർമാൻ എ.ഷാജു ഉത്ഘാടനം ചെയ്തു. ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങൾ വളരെ കഷ്ടതയിൽ ആണെന്നും ഭീമമായ തുക ഡെപ്പോസിറ്റും വാടകയും നൽകിയാണ് ഹോട്ടൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം കൊടുക്കുന്നത് നിരോധിച്ചതോടെ കടകളിൽ കച്ചവടമില്ലാതെ അടച്ചിടേണ്ട അവസ്ഥയാണ് ഉള്ളത്. അതിനാൽ ഹോട്ടൽ മേഖലയിലേയ്ക്ക് കൂടുതൽ ഇളവുകൾ നൽകണമെന്നും ഉത്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ കൊട്ടാരക്കര മേഖല പ്രസിഡന്റ് ഷാജി പൂർണ്ണപ്രകാശ്, സെക്രട്ടറി ശ്രീദുർഗ്ഗാ ഗോപലാകൃഷ്ണൻ, സംസ്ഥാന സമിതി അംഗം ആര്യാസ് രാമകൃഷ്ണൻ, അജയൻ, വ്യാപാരി വ്യവസായി ഏകോപനസമിതി വർക്കിംഗ് പ്രസിഡന്റ് സി എസ് മോഹൻദാസ്, രാഷ്ട്രീയ നേതാക്കളായ കണ്ണാട്ടു രവി, ഫിലിപ്പ്, ചാലൂക്കോണം അജിത് എന്നിവർ സംസാരിച്ചു
