സാമ്പത്തിക പരമാധികാരം നഷ്ടപ്പെട്ടാല്‍ രാഷ്ട്രത്തിന്റെ പരമാധികാരവും നഷ്ടമാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന പരേഡിന് അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം അര്‍ഥപൂര്‍ണമാകാന്‍ പണാധിപത്യവും സാമ്പത്തിക അസമത്വവും ഇല്ലാതാകണം. ദുര്‍ബല ജനവിഭാഗങ്ങള്‍ മുന്‍നിരയിലേക്ക് എത്തുമ്പോള്‍ മാത്രമേ രാജ്യത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണ അര്‍ഥത്തില്‍ എത്തുകയുള്ളൂ. അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചനം നേടുകയും വേണം. ശാസ്ത്രത്തിന്റെ കരുത്താണ് കോവിഡ് അതിജീവനത്തിലേക്ക് നമ്മെ നയിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ തുണയാകാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. എല്ലാവര്ക്കും എത്രയും വേഗം കോവിഡ് വാക്സിന് നല്‍കുകയാണ് ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും ഓണത്തിന് മുന്നോടിയായി രണ്ട് ക്ഷേമപെന്‍ഷനുകള്‍ ഒന്നിച്ച് നല്‍കുകയാണ്. പ്രത്യേക ഭക്ഷ്യകിറ്റും സ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേകവും നല്‍കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
