ആലപ്പുഴ: ദേശീയപാത പുനർനിർമാണ വിവാദത്തിൽ എഎം ആരിഫ് എംപിയുടെ പരാതി ഏറ്റെടുത്ത് കോൺഗ്രസ്. നിർമ്മാണം പൂർത്തിയാക്കി ചുരുങ്ങിയ കാലത്തിനുള്ളിൽ റോഡ് തകർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകും. വിജിലൻസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. അതേസമയം അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി എഎം ആരിഫിനെതിരെ ജി സുധാകരൻ അനുകൂലികൾ നേതൃത്വത്തിന് പരാതി നൽകാനാണ് സാധ്യത.
