സ്ഥാനസംത്തെ കോവിഡ് വ്യാപനം അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച തലസ്ഥാനത്തെത്തും. ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രത്യേക അവലോകനയോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ശൈശവാരോഗ്യ വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ഡോ. പ്രദീപ് ഹൽദാർ, എൻ.സി.ഡി.സി. ഡയറക്ടർ സുജീത് സിങ് എന്നിവരുമുണ്ടാകും.
കേന്ദ്രസംഘത്തിന്റെ സന്ദർശന പരിപാടികൾ ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
