അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലിന് മുന്‍ റൂറല്‍ എസ്.പി. ഹരിശങ്കര്‍, ഡിവൈഎസ്പി അശോകന് എന്നിവര്‍ അര്‍ഹരായി. അഞ്ചല്‍ ഉത്രകൊലകേസിലെ അന്വേഷണ മികവിനാണ് ഹരിശങ്കര്‍, അശോകന് എന്നിവര്‍ക്ക് മെഡല്‍ ലഭിച്ചത്. ഒമ്പത് പേരാണ് കേരള പൊലീസില്‍ നിന്ന് മെഡലിന് അര്‍ഹരായത്.രാജ്യത്ത് മൊത്തം 152 പേരാണ് മെഡല്‍ ലഭിക്കുന്നത്.28 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 152 പൊലീസുകാര്‍ക്കാണ് മെഡലിന് അര്‍ഹരായത്. കുറ്റാന്വേഷണ വൈദഗ്ധ്യത്തിലെ നിലവാരം ഉയര്‍ത്തുക, പൊലീസ് ഉദ്യോഗസ്ഥരിലെ കഴിവുകള്‍ അംഗീകരിക്കുക എന്നിവ മുന്‍നിര്‍ത്തി 2018 ലാണ് അവാര്‍ഡ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
