ശാസ്താംകോട്ട: മൈനാഗപ്പള്ളി കുറ്റിമുക്ക് ശശിമന്ദിരം വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടം സംഭവിപ്പിച്ച കേസിലെ പ്രതികളായ ശൂരനാട് വടക്ക് കണിമേൽ കിടങ്ങയം ജിഷ്ണു ഭവനിൽ മനോജ് കുമാർ മകൻ (24) ജിഷ്ണു മനോജ് , വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്ത കുറുങ്ങാട്ടു കിഴക്കേതിൽ വീട്ടിൽ ഷാജി മകൻ ഷാനു (24), തൊടിയൂർ, പുലിയൂർ വഞ്ചി തെക്ക്, പുത്തൻ തറയിൽ വീട്ടിൽ ചന്ദ്രൻ മകൻ ദിലീപ് (23) എന്നിവരെ ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ശ്രീ അനൂപിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി കുറ്റിമുക്ക് ശശിമന്ദിരം വീട്ടിലെ ശശിധരൻ മകൻ ശ്യാമിനോട് ജിഷ്ണുവിനുള്ള മുൻവൈരാഗ്യമാണ് ഇത്തരത്തിൽ ചെയ്യുന്നതിനു ഇടയാക്കിയത്. ജിഷ്ണു കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കുന്നത് പരാതിക്കാരനായ ശ്യാം പെൺകുട്ടിയുടെ കസിനോട് പറഞ്ഞതിലുള്ള വിരോധം കാരണം ജിഷ്ണു, ശ്യാംമിനെ ഫോണിൽ വിളിച്ച് ചീത്ത വിളിച്ച് നിന്നെ കാണിച്ചുതരാം എന്ന് ഭീഷണിപ്പെടുത്തുകയും ഇന്നലെ അതിരാവിലെ ജിഷ്ണുവും സുഹൃത്തുക്കളുമായി സംഘം ചേർന്ന് ഗൂഢാലോചന നടത്തി ശ്യാമിൻറ് വീട് സ്ഫോടക വസ്തു എറിഞ്ഞു ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വീടിനു സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
