രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു സഭയിലെ പ്രതിപക്ഷ ബഹളത്തെ അപലപിച്ചു. സഭയിലെ എംപിമാരുടെ പെരുമാറ്റത്തില്‍ നായിഡു വേദന പ്രകടിപ്പിച്ചു. രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു സഭയിലെ പ്രതിപക്ഷ ബഹളത്തെ അപലപിച്ചു. സഭയിലെ എംപിമാരുടെ പെരുമാറ്റത്തില്‍ നായിഡു വേദന പ്രകടിപ്പിച്ചു, ചില അംഗങ്ങള്‍ മേശപ്പുറത്ത് ചാടിക്കയറിയത് ഒട്ടും ശരിയല്ല. സഭയുടെ പവിത്രത ലംഘിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ചില പ്രതിപക്ഷ എംപിമാര്‍ ചൊവ്വാഴ്ച സഭയിലെ മേശപ്പുറത്ത് കയറിയതില്‍ ‘അഗാധമായ ദുഃഖം’ പ്രകടിപ്പിച്ച വെങ്കയ്യ നായിഡു വികാരാധീനനായി പറഞ്ഞു, ‘ഞാന്‍ വളരെ ദുഃഖിതനാണ്. എന്റെ വേദന അറിയിക്കാന്‍ ഒരു മാര്‍ഗ്ഗവും കാണുന്നില്ല. ഉറക്കമില്ലാത്ത രാത്രികളാണ് ഇപ്പോഴുള്ളത്.
കര്‍ഷകരുടെ പരിഷ്കരണ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തെക്കുറിച്ച് സഭ ചര്‍ച്ച ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ എംപിമാര്‍ ഉദ്യോഗസ്ഥരുടെ മേശയില്‍ കയറുകയും കരിങ്കൊടി കാട്ടുകയും ഫയലുകള്‍ എറിയുകയും ചെയ്തപ്പോള്‍ രാജ്യസഭയില്‍ അരങ്ങേറിയത് വളരെ മോശയായ രംഗങ്ങളായിരുന്നു. പല എംപിമാരും മേശപ്പുറത്ത് കയറി. മറ്റുള്ളവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചുകൊണ്ട് ചുറ്റും കൂടി. ഏതാനും അംഗങ്ങള്‍ ഒന്നര മണിക്കൂറിലേറെ മേശപ്പുറത്ത് ഇരുന്നു, ഈ സമയത്ത് പലതവണ നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു.
‘അഭിപ്രായ വ്യത്യാസമുണ്ടാകാം..അവര്‍ക്ക് ചര്‍ച്ച ചെയ്യാനും പ്രതിഷേധിക്കാനും വോട്ടുചെയ്യാനും കഴിയുമായിരുന്നു. ചെയര്‍ പറയുന്നത് കേള്‍ക്കാനുള്ള മാന്യത’ വേണമെന്ന് അദ്ദേഹം എല്ലാ അംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പരമോന്നത നിയമസഭയായ പാര്‍ലമെന്റിനെ ‘ജനാധിപത്യത്തിന്റെ ക്ഷേത്രം’ ആയിട്ടാണ് കണക്കാക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.