ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. ഡിസംബറില്‍ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മേളയുടെ നടത്തിപ്പ്. ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. ഡിസംബറില്‍ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മേളയുടെ നടത്തിപ്പ്. തിരുവനന്തപുരത്ത് മാത്രമാകും ഇത്തവണ മേള സംഘടിപ്പിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാല് മേഖലകളിലായി സംഘടിപ്പിച്ചായിരുന്ന കഴിഞ്ഞ തവണ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തിയത് .തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമായിരുന്നു മേള നടന്നത്. നാല് മേഖലകളിലായി മേള സംഘടിപ്പിക്കുന്നതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങള്‍ സെപ്റ്റംബര്‍ 10 നുള്ളില്‍ https://www.iffk.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. 2020 സെപ്റ്റംബർ 1 നും 2021 ഓഗസ്റ്റ് 31നും ഇടയിൽ പൂർത്തിയായ ചിത്രങ്ങളാണ് പരിഗണിക്കുന്നത്. രാജ്യാന്തര മത്സര വിഭാഗം, മലയാളം സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ ഇപ്പോള്‍, ലോക സിനിമ വിഭാഗങ്ങള്‍ എന്നിവയിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ രാജ്യാന്തര മത്സര വിഭാഗത്തിൽ പരിഗണിക്കുമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.