അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അദ്ധ്യാപകര്‍ക്കും വാക്സിനേഷന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ യജ്ഞം ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വാക്സിനേഷന് യജ്ഞം ഇന്ന് ആരംഭിക്കും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അദ്ധ്യാപകര്‍ക്കും വാക്സിനേഷന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ യജ്ഞം ആരംഭിക്കുന്നത്.സര്‍ക്കാര്‍ മേഖലകളിലൂടെയും സ്വകാര്യ ആശുപത്രികളിലൂടെയും ഓഗസ്റ്റ് 9-31 വരെ വാക്സിന് വിതരണം, ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്തെ പല ജില്ലകളിലും വാക്സിന് ലഭിക്കുന്നില്ല എന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ വാക്സിനേഷന് യജ്ഞത്തിന് ഒരുങ്ങുന്നത്.