വിളയൂർ : ‘പച്ചമണ്ണിന്റെ ഗന്ധമറിയുക;പച്ചമനുഷ്യന്റെ രാഷ്ട്രീയം പറയുക’ എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ഭാഗമായുള്ള സംഘകൃഷി വിളയൂർ സർക്കിൾ തല ഉദ്ഘാടനം കരിങ്ങനാട് യൂണിറ്റിൽ എസ് വൈ എസ് ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് അംഗം ഉമർ അൽഹസനി മുളയങ്കാവ് നിർവ്വഹിച്ചു.
സോൺ സെക്രട്ടറി ആബിദ് സഖാഫി സാമൂഹികം ഡയറക്ടറേറ് അംഗം ശിഹാബ് കരിങ്ങനാട് മീഡിയ സെക്രട്ടറി ഷാഫി വിളയൂർ സർക്കിൾ നേതാക്കളായ അഷറഫ് അഷറഫി ഷബീർ കരിങ്ങനാട് ഹംസ ആൽമദനി ഉരുണിയൻപുലാവ് ഹക്കീം ഉലൂമി ഓടുപാറ നിസാം സിദ്ധീഖി മഞ്ഞളാം കുഴി തുടങ്ങിയവർ സംബന്ധിച്ചു.
