രാജ്യത്ത്കഴിഞ്ഞ 24 മണിക്കൂറിനിടെ 35,499 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകമാനം ഇതുവരെ 3,11,39,457 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.4% ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,686 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,02,188 പേരാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.26 ശതമാനം.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ തുടരുന്നു; നിലവിൽ ഇത് 2.35 ശതമാനമാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.59%; കഴിഞ്ഞ 14 ദിവസമായി മൂന്നു ശതമാനത്തിൽ താഴെ. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 50.86 കോടി ഡോസ് വാക്സിൻ. പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു – ഇതുവരെ ആകെ നടത്തിയത് 48.17 കോടി പരിശോധനകളാണ്.
