പുത്തൂർ : കൊട്ടാരക്കര പുത്തൂരിൽ കെ. ബി ഗണേഷ് കുമാർ എം. എൽ ക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. യുവമോർച്ച കൊട്ടാരക്കര മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
പുത്തൂരിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉൽഘാടനം കഴിഞ്ഞു കൊട്ടാരക്കരയിലേക്കു പോകുംവഴി പുത്തൂർ ചന്തക്കു സമീപം ഗണേഷ്കുമാറിൻ്റെ കാറിനു നേരെ കരിക്കോടി വീശുകയായിരുന്നു.കൊട്ടാരക്കര നഗരസഭ മരം മുറി വിവാദത്തിൽ നഗരസഭ ചെയർമാൻ എ.ഷാജുവിനെ കെ ബി ഗണേഷ് കുമാർ എം എൽ എ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് യുവമോർച്ച പ്രവർത്തകർ കരീംകൊടി കാണിച്ചത്.യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് കുരുക്ഷേത്ര സെക്രട്ടറി വിജിൽ, നന്ദു, വൈശാഖ് ,ഹരികുമാർ എന്നിവരെപുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.