കൊട്ടാരക്കര : ഓണം വിപണിയോട് അനുബന്ധിച്ച് പൂഴ്ത്തിവെപ്പ് കൃത്രിമം വിലക്കയറ്റം എന്നിവ തടയുന്നതിന്റെ ഭാഗമായി ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളറുടെ നിർദേശപ്രകാരം കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസർ ജോൺ തോമസിനെ നേതൃത്വത്തിൽ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ, മുസ്ലിം സ്ട്രീറ്റ്, സിവിൽസ്റ്റേഷൻ എന്നിവിടങ്ങളിലെ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ, സൂപ്പർ മാർക്കറ്റ്, ഹോൾസെയിൽ സ്ഥാപനങ്ങൾ റവന്യൂ ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേർന്ന് വിലവിവരപ്പട്ടിക ഭക്ഷ്യസുരക്ഷാ ലൈസൻസ് എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട് എന്നും അമിതവില ഈടാക്കുന്നുണ്ടോ എന്നും സംയുക്ത പരിശോധന നടത്തുകയുണ്ടായി. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് എതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. പരിശോധനയിൽ കൊട്ടാരക്കര ഡെപ്യൂട്ടി തഹസിൽദാർ വിജയകുമാർ ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഷബീർ സേഫ്റ്റി ഓഫീസർ നിഷാ റാണി ട്രെയിനിങ് ഇൻസ്പെക്ടർമാരായ സജു മുരളി, നസീല ബീഗം, ഷെമീം തുടങ്ങിയവരും പങ്കെടുത്തു
