പാലക്കാട് | സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ് വൈ എസ് പാലക്കാട് ജില്ലാ സാസംകാരികം ഡയറക്ടറേറ്റ് യുവാക്കള്‍ക്കായി കവിതാ രചന,വ്ലോഗിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
‘സമരഭൂമികൾ സ്മരണയിൽ വരുമ്പോൾ’ എന്നതാണ് വ്ലോഗിങ് മത്സരവിഷയം. എൻട്രികൾ പത്തുമിനിറ്റിൽ ചുരുങ്ങാത്തതും 15 മിനിറ്റ് കവിയാത്തതും ആവണം. പകർപ്പവകാശ പ്രശ്നമുള്ള വീഡിയോ, ഇമേജ് ഉപയോഗിക്കരുത്. മത്സരിക്കുന്നവരുടെ പ്രായപരിധി 20 നും 45 നും ഇടയിൽ ആയിരിക്കണം. വീഡിയോ എം പി ഫോർ ഫോർമാറ്റിലാണ് അയക്കേണ്ടത്. തെരഞ്ഞെടുത്ത വ്ലോഗുകൾ എസ് വൈ എസ് ജില്ലാ യൂട്യൂബ് ചാനൽ ആയ ‘യൂത്ത് മീഡിയ പാലക്കാടി’ൽ അപ്ലോഡ് ചെയ്യും. വീഡിയോയിൽ മത്സരാർത്ഥിയെ തിരിച്ചറിയുന്ന ഫോട്ടോ പേര് തുടങ്ങിയവ ഉണ്ടാവരുത്. ‘പതാക’ എന്നതാണ് കവിതാ രചനയുടെ വിഷയം. വരികൾ 15നും 20നും ഇടയിൽ ഒതുങ്ങണം. മുമ്പ് പ്രസിദ്ധീകരിക്കാത്ത മൗലിക രചന ആവണം. മത്സര എൻട്രി പേപ്പറിനകത്ത് മത്സരാർത്ഥിയുടെ പേര് മറ്റു തിരിച്ചറിയുന്ന ഒന്നും ഉണ്ടാവരുത്.
സൃഷ്ടികള്‍ ആഗസ്റ്റ് 14 നകം
[email protected] എന്ന മെയിലിലോ 9746400800 എന്ന വാട്സ്ആപ്പ് നമ്പറിലോ അയക്കണം.നിബന്ധനകളുള്പ്പെടെ വിശദ വിവരങ്ങള്‍ക്ക് 9746400800 ,8606745786 എന്നീ നമ്പറുകളില്‍ ബന്ധപ്പടണമെന്ന് സംഘാടക സമിതി അറിയിച്ചു.
