കൊട്ടാരക്കര: സപ്ലൈക്കോ ഗോഡൗണില്‍ വര്‍ഷങ്ങള്‍ പഴക്കം ചെന്ന അരി വൃത്തിയാക്കി സ്കൂളുകളിലേക്ക് അയക്കാന്‍ നീക്കം. 2017 ല്‍ ലഭിച്ച അരിയാണ് നാശമായിട്ടും വൃത്തിയാക്കി സ്കൂളുകളിലേക്ക് അയക്കാന്‍ തീരുമാനിച്ചതെന്നാണ് ആരോപണം. പഴകി പുഴുത്ത അരി വൃത്തിയാക്കുന്നത് തടഞ്ഞു. കൊട്ടാരക്കര സപ്ലൈക്കോയിലാണ് സംഭവം.
പുതിയ ചാക്കുകളിലാക്കി സ്കൂളുകളിലേക്ക് കയറ്റി അയക്കാനായിരുന്നു ശ്രമമെന്ന് ബിജെപി ആരോപിച്ചു. 2000 ചാക്ക് പഴകിയ അരി വൃത്തിയാക്കാനായിരുന്നു ശ്രമം