എഴുകോൺ ചിറ്റാകോട് വിഷ്ണു വിലാസത്തിൽ വിനുവിന്റ മകൻ കൃഷ്ണ ബി.വിനു വിന് അച്ഛന്റെ സ്മാർട്ട് ഫോൺ തകരാറിലായ തോടെ അഞ്ചാം ക്ലാസ് കാരന്റെ ഓൺലൈൻ പഠനം നിലച്ചു. സംഭവം അമ്മ എഴുകോൺ ജനമൈത്രി പോലീസിനെ അറിയിച്ചതിനെ തുടർന്ന് എഴുകോൺ സന്തോഷ് വിഹാറിൽ സാജന്റെ സഹായത്തോടെ പുതിയ സ്മാർട്ട്ഫോൺ എഴുകോൺ ഇൻസ്പെക്ടർ ശ്രീ. T.S.ശിവപ്രകാശ് വിനു നൽകി ഓൺലൈൻ പഠന സൗകര്യം ഒരുക്കി. ജനമൈത്രി സി. ആർ.ഒ എസ് .ഐ സജികുമാർ . എ.എസ്.ഐ. നജീം . സി. പി.ഒ. ബിജു , ശിവകുമാർ , സാജൻ എന്നിവർ പങ്കെടുത്തു.
