തിരുവനന്തപുരം: ഗവര്‍മെന്റ് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ കൈയ്യേറ്റം ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. മദ്യപിച്ച് ആശുപത്രിയിലെത്തിയ സംഘത്തിലുള്‍പ്പെട്ടവരാണ് ഡോക്ടറെ കയ്യേറ്റം ചെയ്തത് . ഇതില്‍ ഒരാള്‍ പിടിയിലായി. തിരുവനന്തപുരം കരീമഠം സ്വദേശി റഷീദാണ് പിടിയിലായത്. ഡോക്ടര്‍ക്കെതിരേ ഉണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ ഒപി ബഹിഷ്ക്കരിച്ചു പ്രതിഷേധിക്കുകയാണ്.
രണ്ടംഗ മദ്യപസംഘമാണ് ഡ്യൂട്ടി ഡോക്ടറായ മാലു മുരളിയെ ആക്രമിച്ചത്. റഷീദും ഒപ്പമുള്ള ആളും അപകടത്തില്‍ പെട്ട് ചികിത്സയ്ക്കെത്തിയപ്പോള്‍ ഡോക്ടര്‍ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു. ക്യൂ തെറ്റിച്ച് മുന്നില്‍ കടന്ന ഇവര്‍ ചികിത്സിച്ചു കൊണ്ടിരുന്ന രോഗിയെ മാറ്റി നിര്‍ത്തി തന്നെ പരിശോധിക്കണം എന്നാവശ്യപ്പെട്ടു. എന്നാല്‍ ക്യൂ നില്ക്കാന് ആവശ്യപ്പെട്ട ഡോക്ടറെ ഇവര്‍ കടന്നാക്രമിക്കുകയായിരുന്നു എന്ന് സാക്ഷികള്‍ വിശദീകരിക്കുന്നു.
ഡോക്ടറുടെ കൈപിടിച്ചു തിരിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. അക്രമം കണ്ട് സെക്യൂരിറ്റിക്കാരന് ഇടപെട്ടപ്പോള്‍ അയാളെയും ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. വനിതാ ഡോക്ടറേയും സെക്യൂരിറ്റി ജീവനക്കാരനേയും വൈദ്യപരിശോധയ്ക്കായിസ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മുതല്‍ ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ഒ പി ബഹിഷ്ക്കരിച്ചു പ്രതിഷേധിക്കുകയാണ്. അരക്ഷിതമായ ചുറ്റുപാടുകളിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നതെന്ന ആരോപണം ശരിവയ്ക്കുന്ന സംഭവങ്ങളാണിവ. തുടരെ ഉണ്ടാകുന്ന അതിക്രമങ്ങള്ക്കതിരേ ശക്തമായ നടപടികള്‍ ഉണ്ടാവുന്നില്ല. രോഗികളായെത്തുന്ന അക്രമികളുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്ന ദുരവസ്ഥയാണ് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ളത്