കാബൂള്‍: അഫ്ഗാന് സര്‍ക്കാരിലെ ഉന്നതര്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന ഭീഷണിയുമായി താലിബാന്. അഫ്ഗാന് പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ വധശ്രമം നടന്നതിന് പിന്നാലെയാണ് താലിബാന്റെ ഭീഷണി. കഴിഞ്ഞ ദിവസമാണ് അഫ്ഗാന് പ്രതിരോധ മന്ത്രിക്കെതിരെ ആക്രമണം ഉണ്ടായത്.
അഫ്ഗാന് സുരക്ഷാ സേനയും താലിബാനുമായുള്ള യുദ്ധം രാജ്യതലസ്ഥാനമായ കാബൂളിലേക്കും എത്തിച്ചേര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ക്കും ബോംബിടാനും ഉത്തരവിടുന്ന കാബൂള്‍ ഭരണകൂടത്തിന്റെ നേതാക്കള്‍ക്കുള്ള തിരിച്ചടിയുടെ തുടക്കമാണിതെന്നാണ് താലിബാന് വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചത്.