കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ് ഭേദഗതി. പൊതുജനങ്ങള്‍ക്കും തിരിച്ചടിയാകും. ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനോ വൈദ്യുതി ബോര്‍ഡിനോ നിയന്ത്രണമുണ്ടാവില്ല. കേരള നിയമസഭ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്നും സ്വകാര്യ കമ്ബനികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ കടന്നുവരകാന് ഭേദഗതി വഴിയൊരുക്കുമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.