ദില്ലി: സാമ്ബത്തിക തട്ടിപ്പ് ആരോപിച്ച് പാലാ എംഎല്‍എ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. മുംബൈ മലയാളി ദിനേശ് മേനോനാണ് ഹര്‍ജി നല്‍കിയത്. 3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന് ഹര്‍ജിയില്‍ പറയുന്നത്. ദിനേശിന്റെ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രീറ്റ് കോടതി നേരത്തെ മാണി സി കാപ്പനെതിരെ കേസെടുത്തതിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്കി മൂന്നേകാല്‍ കോടി തട്ടിയെന്നാണാണ് മാണി സി കാപ്പനെതിരായ ആരോപണം. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ മാണി സി കാപ്പനെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രീറ്റ് കോടതി കേസെടുത്തിരുക്കുന്നത്.
