കലയപുരം : മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ ഭാഗമായി പുത്തൂർ MGM ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കോവിഡ് വാക്സിൻ വിതരണം നടത്തുകയുണ്ടായി. 130 പേർ ക്യാമ്പിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചു. ഭദ്രാസന സെക്രട്ടറി Rev. Fr.സി ഡി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി Rev. Fr. മാത്യു ബേബി, Rev. Fr. കോശി ജോൺ, എം ജോൺകുട്ടി, സിബി ബേബി, സോജൻ ജോസ്, ഡേവിഡ് എന്നിവർ നേതൃത്വം നൽകി.



