കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിലെ ഓപ്പറേഷൻ തിയേറ്ററുകളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അത്യാധുനിക ഉപകരണങ്ങളും ലൈറ്റുകളും മറ്റ് സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒരു സമയം നാലുപേരെ ഓപ്പറേഷൻ നടത്താനുള്ള സംവിധാനങ്ങളാണ് രണ്ട് തീയേറ്ററുകളിലുമായി ഒരുക്കിയിട്ടുള്ളത്.
ചടങ്ങിൽ നഗരസഭ ചെയർമാൻ എ. ഷാജു അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫൈസൽ ബഷീർ, എസ്. ആർ. രമേശ്, ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ എന്നിവർ പങ്കെടുക്കും.