കേരളാ പോലീസ് അസോസിയേഷന്, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് റൂറല്‍ ,സിറ്റി ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി സമാഹരിച്ച കുടുംബസഹായനിധി വിതരണം ചെയ്തു. റൂറല്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരായ മധുകുമാര്‍, സജി ജറോം, അനൂപ് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് പത്ത് ലക്ഷം രൂപാ വീതം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിതരണം ചെയ്തത്. എറണാകുളം പോലീസ് ഹൗസിങ് സൊസൈറ്റിയുടെ സി-പാസ്സ് പദ്ധതി പ്രകാരമുള്ള ധനസഹായവും മന്ത്രി വിതരണം ചെയ്തു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ പങ്ക് ചേരുന്നതോടൊപ്പം, പോലീസ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും, മറ്റ് സര്‍വ്വീസ് സംഘടനകള്‍ക്ക് അനുകരണീയമാണെന്നും മന്ത്രി പറഞ്ഞു.
കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി. രവി ഐ.പി.എസ് വിശിഷ്ടാതിഥി ആയിരുന്നു. ചടങ്ങില്‍ അഡീഷണല്‍ എസ്.പി.മധുസൂദനന്,കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. ബിജു, കേരളാ പോലീസ് അസോസിയേഷന് സംസ്ഥാന ജേയിന്റ് സെക്രട്ടറി എസ്.ആര്. ഷിനോദാസ്, പോലീസ് സൊസൈറ്റി പ്രസിഡന്റ് എസ്. ഷൈജു, അസോസിയേഷന് നേതാക്കളായ എം. രാജേഷ്, വിനോദ. എം, എം പ്രശാന്തന്, ജിജു സി നായര്‍, എസ്.സലീം, അജിത്ത് കുമാര്‍ ടി,എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷനായിരുന്നു, കെ.പി.എ. ജില്ലാ സെക്രട്ടറി എസ്.ഗിരീഷ് സ്വാഗതവും, ജില്ലാ ട്രഷറര്‍ ടി.കെ. മധുക്കുട്ടന്‍ നന്ദിയും പറഞ്ഞു.
