വൃക്ഷ വ്യാപന പരിസ്ഥിതി പ്രവർത്തന സംഘടനയായ നന്മ മരം ഫൌണ്ടേഷൻ പാലക്കാട് ജില്ലാ കോർഡിനേറ്റർ ആയി തൃത്താല മുടവന്നൂർ ഐ ഇ എസ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി.എം.കെ യെ നന്മ മരം സ്ഥാപകൻ വനമിത്ര ഡോ സൈജു ഖാലിദ് നിയമിച്ചു.വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം എന്ന ശ്രദ്ധേയമായ പരിപാടിയിലൂടെ കേരളത്തിലെ മുഴുവൻ ജില്ലകളിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ച നന്മ മരം പദ്ധതി അഗ്നിച്ചിറക്, പ്രതിഭോത്സവം തുടങ്ങി വ്യത്യസ്ത സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു വരുന്നതായി സംഘാടകർ അറിയിച്ചു
