കൊട്ടാരക്കര : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനവ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി കൊട്ടാരക്കര ഡി ഓ ഓഫീസിനുമുന്നിൽ അധ്യാപക പ്രതിഷേധ ധർണ്ണ സമരം നടത്തി പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക,
വിദ്യാഭ്യാസ മേഖലയിലുള്ള കേന്ദ്ര വിഹിതം വർധിപ്പിക്കുക,
അഞ്ചു വർഷം പൂർത്തിയാക്കിയ മുഴുവൻ എച്ച്എസ്എസ്- വിഎച്ച്എസ്എസ്, ജൂനിയർ അധ്യാപകരെയും സീനിയർ അധ്യാപകർ ആക്കുക,
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊട്ടാരക്കര ഡി ഓ ഓഫീസിന് മുന്നിൽ നടന്ന സമരം അഡ്വ: സുമലാൽ ഉദ്ഘാടനം ചെയ്തു.
കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ആർ മഹേഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു.
സബ് സബ്ജില്ലാ പ്രസിഡൻറ് ശ്രീല കുമാർ,
നേതാക്കളായ: അഭിലാഷ്, മുരളി, ആനന്ദ്, ബിജുമോൻ, പങ്കെടുത്തു.
