കൊട്ടാരക്കര : പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം മാർക്ക് വാങ്ങി കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി ബ്ലസൻ ബിജു. ഐപിസി തലച്ചിറ സഭാംഗം ആണ്. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുടെ പുത്രിക സംഘടന ആയ പി വൈ പി എ, സൺഡേ സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും താലന്ത് പരിശോധനകളിൽ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 2020 ലെ പി വൈ പി എ സംസ്ഥാന താലന്ത് പരിശോധനയിൽ വ്യക്തിഗതചാമ്പ്യൻ ആയിരുന്നു ബ്ലസൻ സൺഡേസ്കൂൾ പരീക്ഷകളിലും സ്ഥാന തലത്തിൽ റാങ്ക് നേടിയിട്ടുണ്ട്.
