സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം നല്‍കുന്നത് ജൂണ്‍ ഒന്നു മുതല്‍ ആറു മാസത്തേക്കു കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ലീവ് സറണ്ടര്‍ ആനുകൂല്യം ധനവകുപ്പ് വീണ്ടും മരവിപ്പിച്ചത്. 2021 മേയ് 31വരെ ലീവ് സറണ്ടര്‍ അനുവദിക്കുന്നത് കൊവിഡ് മൂലം നിറുത്തി വച്ചിരുന്നു. കൊവിഡ് വ്യാപനം കുറയാത്തതും സാമ്പത്തിക പ്രതിസന്ധി കടുത്തതും കണക്കിലെടുത്താണ് ലീവ് സറണ്ടര്‍ ആനുകൂല്യം ധനവകുപ്പ് വീണ്ടും മരവിപ്പിച്ചത്. മേയ് 31ന് ശേഷം ആര്‍ക്കെങ്കിലും ലീവ് സറണ്ടര്‍ അനുവദിക്കുകയോ, ആരെങ്കിലും അപേക്ഷ നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം റദ്ദാക്കിയിട്ടുണ്ട്. ട്രഷറിയില്‍ ജൂണ്‍ ഒന്നുമുതലുള്ള ബില്ലുകള്‍ക്ക് തീരുമാനം ബാധകമാണ്. സര്‍വ്വകലാശാലകള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അപ്പക്സ് സൊസൈറ്റികള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.
അതേ സമയം ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പാര്‍ട്ട് ടൈം താത്കാലിക ജീവനക്കാര്‍, മുനിസിപ്പാലിറ്റികളിലെ താത്കാലിക ജീവനക്കാര്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കി. ഏണ്‍ഡ് ലീവുകള്‍ ജീവനക്കാരുടെ ലീവ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഓരോ സാമ്പത്തിക വര്‍ഷവും ഏപ്രില്‍ മാസത്തിലാണ് ലീവ് അക്കൗണ്ടിലെ ലീവ് സറണ്ടര്‍ ചെയ്ത് പണമായി നല്‍കിയിരുന്നത്. 2019-20ലെ ലീവാണ് അവസാനമായി സറണ്ടര്‍ ചെയ്ത് പണമായി നല്‍കിയത്.
ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചതുവഴി 1500 കോടിയുടെ സാമ്പത്തിക ബാധ്യത തല്ക്കാലം സര്‍ക്കാരിന് ഒഴിവാക്കാം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷവും ലീവ് സറണ്ടര്‍ ആനുകൂല്യം സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.