തൃശൂർ കോർപറേഷൻ ഇലക്ട്രിസിറ്റി ഡിപ്പാർട്ട് മെൻറ് 33/11 കെ.വി സബ്സ്റ്റേഷന്റെ ശേഷി വർധിപ്പിക്കാൻ എട്ട് എം.വി.എ ട്രാൻസ്ഫോർമറും അനുബന്ധ സാമഗ്രികളും സ്ഥാപിക്കുന്നതു സംബന്ധിച്ച അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂലൈ 30ന് പൊതു തെളിവെടുപ്പ് നടത്തും. രാവിലെ 10.30ന് തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ നടത്താൻ നിശ്ചയിരുന്ന തെളിവെടുപ്പ് കോവിഡ് തീവ്രത കണക്കിലെടുത്ത് വീഡിയോ കോൺഫറൻസ് മുഖേന നടത്തും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 29ന് ഉച്ചക്ക് 12ന് മുമ്പ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം. പെറ്റീഷന്റെ പകർപ്പ് www.erckerala.org ൽ ലഭ്യമാണ്.
തപാൽ മുഖേനയും ഇ-മെയിൽ മുഖേനയും ([email protected]) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ മുഖേന അഭിപ്രായങ്ങൾ അയയ്ക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 10 എന്ന വിലാസത്തിൽ 29ന് മുമ്പ് കിട്ടുംവിധം അയയ്ക്കണം.