ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു. 24 മണിക്കൂറിനിടെ 39,097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4,08,977 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 546 പേര് മരണത്തിന് കീഴടങ്ങിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 44.53 കോടി വാക്സിന് വിതരണം ചെയ്തുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. നിലവില്‍ രാജ്യത്ത് പ്രതിദിനം ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.