എല്ലാവരും ബിസിയാണ്. വീട്ടിലായാലും ജോലിയിലായാലും. ലോക്ക്ഡൗണില്‍ ആയപ്പോള്‍ പോലും തിരക്കൊഴിഞ്ഞിരുന്നില്ല. ഒന്നു സമാശ്വസിക്കാനും നേരേയൊന്നു ശ്വസിക്കാനും സമയമില്ലാത്ത അവസ്ഥ. ഈ സാഹചര്യത്തില്‍ വര്‍ഷത്തില്‍ ഒരു ദിവസം ഉന്മേഷ ദിനമായി മാറ്റിവച്ചുകൂടേ..? ഈ ചിന്തയാണ് National Refreshment Day ആഘോഷിക്കാന്‍ കാരണം ടെന്‍ഷനുകള്‍ മാറ്റിവയ്ക്കുക. മനസ്സിനേയും ശരീരത്തേയും റീചാര്‍ജ് ചെയ്യുക. ജൂലൈയിലെ നാലാം വ്യാഴാഴ്ചയാണ് ഇത് ആചരിക്കുന്നത്, ദേശീയ തലത്തില്‍ ഏറ്റവും ചൂടേറിയ സമയമാണ് അതിനായി തിരഞ്ഞെടുത്തത്. ദേശീയ ഉന്മേഷദിനം – 2021
ഇതിനായി ചില തയ്യാറെടുപ്പുകള്‍ വേണം. എല്ലാ ടെന്‍ഷനും ഒഴിവാക്കി ആവി പറക്കുന്ന ചായയോ കാപ്പിയോ നിറച്ച കപ്പുമായി പുസ്തകവായന നടത്താം, സിനിമ കാണാം, ഒപ്പം ഒരു ഗ്ലാസ് ശീതീകരിച്ച നാരങ്ങാവെള്ളം…നല്ലതല്ലേ? ഇന്ന് National Refreshment Day ആയതിനാല്‍ നിങ്ങള്‍ക്ക് അത് നിരുപാധികം ചെയ്യാന്‍ കഴിയും.