തൃശൂര്‍: ഏറെ നാളായി പൊതുജനം യാത്ര അനുമതിയ്ക്കായി കാത്തിരിക്കുന്ന കുതിരാന്‍ തുരങ്കപാതയ്ക്ക് അഗ്നിശമനസേനയുടെ സുരക്ഷാ അനുമതി. തൃശൂര്‍ – പാലക്കാട് ജില്ലാ അഗ്നിശമനസേനാ മേധാവികളുടെ നേതൃത്വത്തിലാണ് സുരക്ഷാപരിശോധന പൂര്‍ത്തിയാക്കിയത്. ആദ്യഘട്ട പരിശോധനയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാ സര്‍ട്ടിഫിക്കറ്റ് വ്യാഴാഴ്ച സര്‍ക്കാരിന് കൈമാറും. തുരങ്കപാത ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും നേരത്തെ വ്യക്തമാക്കിയിരുന്നു.
