കൊട്ടാരക്കര നഗരസഭയിലെ മരം മുറിയിൽ എൽ ഡി എഫ് യു ഡി എഫ് ഒത്തുകളി പരസ്യമായെന്നും അതിനുള്ള തെളിവാണ് പത്രസമ്മേളനത്തിൽ കോൺഗ്രസ്സ് കൗൺസിലർ ചെയർമാനൊപ്പം അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു കൂടെ പങ്കെടുത്തതെന്നും ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് Ad ശ്രീ വയയ്ക്കൽ സോമൻ പറഞ്ഞു. കാടാംകുളം, റെയിൽവേ സ്റ്റേഷൻ എന്നീ മറ്റു വാർഡുകളിലും ചെയർമാൻ ഏകപക്ഷീയമായാണ് മുറിച്ചു കടത്തിയെന്നും , എൽ ഡി എഫ് യു ഡി എഫ് രാഷ്ട്രീയം നാടകം അവസാനിപ്പിക്കണമെന്നും ചെയർമാൻ രാജിവെക്കും വരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി കെ ആർ രാധാകൃഷ്ണൻ, നഗരസഭ സമിതി അനീഷ് കിഴക്കേക്കര, ജനറൽ സെക്രട്ടറി രാജീവ് കേളമത്ത്, കൗൺസിലർ മാരായ അരുൺ കാടാംകുളം, ഗിരീഷ് കുമാർ, ശ്രീരാജ് ബി, സബിത സതീഷ്, ബിനി പി എന്നിവർ പങ്കെടുത്തു.
