പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ജൂലൈ 23ന് നടത്താനിരുന്ന സ്പോര്‍ട്സ് അക്കാദമി സോണല്‍ സെലക്ഷന് (മലപ്പുറം, തൃശൂര്‍, പാലക്കാട്) അന്നേദിവസം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റിയതായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. വോളിബോള്‍, ഫുട്ബോള്‍, അത്ലറ്റിക്സ് എന്നീ ഇനങ്ങളില്‍ ജില്ലകളില്‍നിന്ന് സെലക്ഷന് ലഭിച്ചവര്‍ക്കും മറ്റു ഗെയ്മുകളില്‍ നേരിട്ടും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ എട്ടിന് ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍: 0491- 2505100, 7034123438.
