തരുവനന്തപുരം : സംസ്ഥാനത്തു ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോൿഡോണും പിൻവലിക്കുവാൻ സർക്കാർ ആലോചന . ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന അവലോകന യോഗത്തിൽ അന്തിമതീരുമാനമുണ്ടാകും. വാരാന്ത്യ ലോക്കഡോൺ ഗുണത്തിലേറെ ദോഷം ചെയ്യുന്നു എന്ന വിമർശങ്ങൾ ഉയരുന്നു. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്കഡോൺ ഏർപ്പെടുത്തുമ്പോൾ വെള്ളി , തിങ്കൾ ദിവസങ്ങളിൽ വലിയ തിരക്കുണ്ടാകുന്നുവെന്നും അതുമൂലം രോഗ വ്യാപനം കൂടുന്നു എന്നുമാണ് വിമര്‍ശനം.
മാത്രമല്ല ഓണക്കാലമാകുന്നതോടെ വ്യാപാര സ്ഥാപനങ്ങൾ ഇനിയും അടച്ചിടുന്നത് വിപണികൾക്കു വലിയ രീതിയിലുള്ള തിരിച്ചടികളുണ്ടകുമെന്നും സർക്കാർ കണക്കാക്കുന്നു. ടിപിആർ നിരക്ക് പത്തിന് മുകളിൽ നില്കുന്ന ഈ സാഹചര്യത്തിലാണ് ലോക്കഡൗണിൽ മാറ്റങ്ങൾ വരുത്തുന്നത്.
