കോവിഡ് അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥായിൽ സമ്മർദ്ദങ്ങൾക്കു വഴങ്ങി ഇളവുകൾ അനുവദിക്കുന്ന സർക്കാർ നിലപാട് ഏറേ പരിതാപകരമാണ് സുപ്രിം കോടതി. വ്യാപാരി വ്യവസായി സംഘടനകളുടെ ആവശ്യപ്രകാരമാണ് ഇളവുകൾ നൽകിയത് എന്ന സർക്കാർ വാദത്തിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം . ഇളവുകൾ അനുവദിക്കുന്നത് മൂലം രോഗ വ്യാപനം രൂക്ഷ മാകുകയാണെങ്കിൽ കടുത്ത കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പുനൽകി. ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവു നൽകിയ കേരളത്തിന്റെ നടപടിക്കെതിരായ ഹർജിയാണ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. സമ്മർദശക്തികളെ മൗലികാവകാശം സംരക്ഷിക്കുന്നതിൽ ഇടപെടാൻ അനുവദിക്കരുത്. കാറ്റഗറി ഡിയിൽ ഉൾപ്പെടെ നൽകിയ ഇളഭീതിപ്പെടുത്തുന്നതാണ്. യുപിയിലെ കൻവർ യാത്രാ കേസിലെ നിർദേശങ്ങൾ കേരളത്തിനും ബാധകമാണെന്നും കോടതി പറഞ്ഞു. രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോൾ, ഇളവുകൾ നൽകി സർക്കാർ ആളുകളുടെ ജീവൻ വച്ചു കളിക്കുകയാണെന്ന് ആരോപിച്ച് മലയാളിയും ഡൽഹി വ്യവസായിയുമായ പി.കെ.ഡി.നമ്പ്യാരാണു സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ ലോക്ഡോൺ നീട്ടാൻ ആകില്ലെന്നും ജനങ്ങൾ അസ്വസ്ഥരാണെന്നും പ്രതിപക്ഷ പാർട്ടികളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷമാണു ഇളവുകൾ നൽകിയതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.