കൊട്ടാരക്കര: കഴിഞ്ഞ ദിവസം കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസില്‍ നിന്നും ലഭിച്ച രണ്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ ചെയിന്‍ ഡ്രൈവറുടെ സത്യസന്ധതയില്‍ ഉടമയ്ക്കു തിരികെ ലഭിച്ചു. കുണ്ടറ, അംബി പൊയ്കയില്‍, ചെറ്റിയ വീട്ടില്‍ എന്‍. ശ്രീകുമാറാണ് താന്‍ ഓടിച്ചിരുന്ന ബസില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണം സ്റ്റേഷന് മാസ്റ്ററുടെ ഓഫീസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് സ്വര്‍ണ്ണം നഷ്ടപ്പെട്ടതറിഞ്ഞ് ഉടമയായ പള്ളിക്കല്‍ ദിലീപ് ഭവനില്‍ ദിവ്യ അവരുടെ സഹോദരന് മുഖേന ഓഫീസുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഓഫീസിലെത്തി സ്വര്‍ണ്ണം കൈപ്പറ്റുകയുമായിരുന്നു. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവറായ ശ്രീകുമാര്‍ ഏഴുവര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണ്.
