കോഴിക്കോട് : നാളെ മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ . മുഖ്യമന്ത്രിയുമായിയുള്ള ചർച്ച നടക്കാനിരിക്കെയാണ് വ്യാപാരി വ്യവസായികളുടെ ഇടയിൽ നിന്നും നാളെ കടകൾ തുറക്കുമെന്ന നിലപാട് വ്യക്തമാക്കിയത്. വാരാന്ത്യലോക്ക് ഡൗണ്‍ അവഗണിച്ച് നാളെയും മറ്റന്നാളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഭാഷ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും തങ്ങളോടു വിരട്ടല്‍ വേണ്ടെന്നാണ് നസറുദ്ദീന്‍ വ്യക്തമാക്കിയത്. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച. കടകള്‍ തുറക്കാനുള്ള തീരുമാനവുമായിത്തന്നെയായിരിക്കും മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് പോവുകയെന്നും അവര്‍ പറയുന്നു.എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള അനുമതി ഇന്നുമുതല്‍ നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
