ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുതു കുളത്തിന് അഭിമാനമായി സംസ്ഥാന കായിക താരങ്ങൾ. സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലെ സ്ഥിരം സാന്നിധ്യങ്ങൾ ആയ ആലപ്പുഴ ജില്ലാ നെറ്റ് ബോൾ ടീമിലെ അംഗങ്ങളായ സ്വാതി, സോണാലി ജോൺ, അസീത എന്നീവർ
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി
ഗ്രേസ് മാർക്ക് ഇല്ലാതെയാണ് ഈ നേട്ടം. കഴിഞ്ഞകൊല്ലം നടന്ന കോളേജു ടീമുകൾ മാത്രം മത്സരിക്കുന്ന ജില്ലാ വനിതാ സീനിയർ ചാമ്പ്യൻഷിപ്പിൽ മുതുകുളം ഹയർസെക്കൻഡറി സ്കൂൾ ടീമിനെ പ്രതിനിധീകരിച്ച് കോളേജ് ടീമുകളെ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു
സോണാലിയും അസിതയും എൻസിസി കേഡറ്റുകളും ആണ്
സ്വാതി ജൂനിയർ റെഡ് ക്രോസ് അംഗവുമാണ്
കോവിഡ് കാലത്തും കഠിന പരിശീലനം നടത്തിയിരുന്ന ഇവർ ഇപ്പോൾ അടുത്ത സംസ്ഥാന ചാംപ്യൻഷിപ്പിനുള്ള തീവ്ര പരിശീലനത്തിലാണ്ആലപ്പുഴ ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറിയും സ്കൂൾ ഹെഡ്മാസ്റ്ററും ആയ S K ജയകുമാർ, സ്കൂളിലെ കായികാധ്യാപകനായ A ഹരികുമാർ, സീനിയർ താരങ്ങളായ മോഹിനി മുരളി, അനഘ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്
