പട്ടാമ്പിയിൽ ലഹരിമാഫിയയുടെ സ്വാധീനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ , എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ്, റവന്യൂ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് മുഹമ്മദ് മുഹസിൻ ഇക്കാര്യം അറിയിച്ചത്. ലഹരിയ്ക് അടിമപ്പെട്ട ചെറുപ്പക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുന്ന സാഹചര്യത്തിൽ ഇതിനെ ഒരു സാമൂഹ്യ വിപത്തായി കണ്ടു കൊണ്ട് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റെയ്ഡുകൾ ശക്തമാക്കിയും ഇത്തരം ലഹരി മരുന്നുകളുടെ ഉപയാഗത്തിനായി കണ്ടെത്തുന്ന സ്ഥലങ്ങളിൽ പോലിസ് എക്സെസ് സംഘത്തിന്റെ നീരിക്ഷണം ശക്തമാക്കണമെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. നാടിനു തന്നെ അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ലഹരി മരുന്നിനു അടിമപ്പെടുന്ന യുവാക്കൾ തികച്ചും ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യമാണ് ഇന്നു നിലവിലുള്ള തുള്ളത് .ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു ശ്രീ. സുരേഷ് (ഡി.വൈ എസ് പി. ഷൊർണ്ണൂർ )ശ്രീ.ശ്രീജേഷ് എന്നിവർ അറിയിച്ചു. പട്ടാമ്പിയിലെ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ചു കൊണ്ട് ഇത്തരത്തിലുള്ള നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.. ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ ബോധവൽക്കരണ പരിപാടികൾ മണ്ഡലത്തിലുടനീളം സംഘടിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പൊതുജനങ്ങളുടെസഹകരണത്തോടെ ഇത്തരം സംഘങ്ങളെ പട്ടാമ്പിയിൽ നിന്നും ഉൻമൂലനം ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാവുമെന്നു യോഗത്തിൽ അറിയിച്ചു. പട്ടാമ്പി മുനിസിപൽ വൈസ് ചെയർമാൻ ടി.പി. ഷാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വിജയൻ, പട്ടാബി തഹസിൽദാർ ശ്രീ. കിഷോർ, പട്ടാമ്പി സബ് ഇൻസ്പെക്ടർ ശ്രീ.രാജേഷ് .കൊപ്പം സബ് ഇൻസ്പെക്ടർ ശ്രീ. ബിന്ദുലാൽ , എക്സ്സൈസ് ഇൻസ്പെക്ടർ ശ്രീ. ഹാരിഷ് , മുനിസിപൽ കൗൺസിലർ ശ്രീ.രാജൻ മാസ്റ്റർ, എന്നിവർ യോഗത്തിൽ സന്നിഹിതരായി
