ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 31,443 കോവിഡ് പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തി. നാലു മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറവ് പ്രതിദിന കേസാണിത്. നിലവിൽ 4,32,778 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടയില്‍ 49,007 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,00,63,720 ആയി. രോഗമുക്തി നിരക്ക് 97.28% ആയി ഉയർന്നു. രാജ്യത്തെ വാക്സിനേഷൻ ഡ്രൈവിനെ സംബന്ധിച്ചിടത്തോളം 38.14 കോടി കോവിഡ് വാക്സിൻ ഡോസുകൾ ഇന്ത്യയിൽ ഇതുവരെ നൽകിയിട്ടുണ്ട്. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലധികം ഡോസുകൾ നൽകി.
