ജൂലൈ 11 ലോക ജനസംഖ്യാദിനമായാണ് എല്ലാവര്‍ഷവും ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ജനസംഖ്യാ വിസ്ഫോടനത്തിനൊപ്പെ ദാരിദ്രത്തിന്റെ തോതും വര്‍ദ്ധിക്കുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്.ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മയ്ക്ക് 1987 ജൂലൈ 11 നാണ് ആദ്യമായി ജനസംഖ്യാ ദിനം ആച്ചരിച്ചത്. ജനസംഖ്യാ വര്‍ധന സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. 33 വര്‍ഷങ്ങളായി ജൂലൈ 11 സ്ഥിരം ജനസംഖ്യാദിനമായി ആചരിക്കുന്നുണ്ടെങ്കിലും ബോധവത്കരണം അത്ര ഫലപ്രദമാക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1999 ല്‍ ലോക ജനസംഖ്യ 600 കോടിയും 2011 ല്‍ 700 കോടിയും പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം നിലവില്‍ 7.9 ബില്ല്യണ്‍ ജനങ്ങള്‍ ലോകത്തുണ്ട്.
ഇന്ത്യയില്‍ ഓരോ ദിനവും ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്….
ഈ അവസ്ഥ ദരിദ്രനാരായണ രാജ്യങ്ങളില്‍ ജനസംഖ്യാ വിസ്ഫോടനത്തിന് കാരണമാകുമ്പോള്‍ ചൈന പോലുള്ള രാജ്യങ്ങളില്‍ കടുകട്ടിയായ കുടുംബാസൂത്രണ നിയമങ്ങള്‍ പെണ്‍കുഞ്ഞുങ്ങള്‍ ഈ സുന്ദരഭൂമി കാണുന്നതില്‍ നിന്നും തടയുന്നു. ഏറ്റവും കൂടുതല്‍ പെണ്‍ഭ്രൂണഹത്യ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് എന്ന നിയമം പലപ്പോഴും ആണ്‍കുഞ്ഞിനെ കിട്ടാനായി മാത്രം ഉപയോഗപ്പെടുത്തുന്നു. ഫലത്തില്‍ വന്‍തോതില്‍ പെണ്‍ഭ്രൂണഹത്യ നടത്താന്‍ ഇത് വഴിവയ്ക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍, സമത്വത്തിലൂടെ ശാക്തീകരണം എന്നതാണ് ഈ ജനസംഖ്യാദിനത്തില്‍ ഐക്യരാഷ്ട്രസഭയുടെ സന്ദേശം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് തുല്യ അവസരം ലഭിക്കുമ്പോള്‍ സമൂഹം കൂടുതല്‍ പുരോഗതി കൈവരിക്കുന്നു. വരുമാനത്തിലും സ്വത്തിലും സേവനങ്ങളിലും സ്ത്രീകള്‍ക്ക് തുല്യത ലഭിക്കുമ്പോള്‍ കുടുംബാരോഗ്യം മെച്ചപ്പെടുന്നു.